വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ ഒരു ഓട്ടോറിക്ഷാ തൊഴിലാളിക്ക് തിരിച്ചു സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്നതു വരെയുള്ള ഒരു വർഷക്കാലം മരുന്നിനും ചികിത്സക്കും അത്യാവശ്യം കുടുംബത്തിൻറെ സംരക്ഷണത്തിനുമുള്ള സഹായം സാദ്ധ്യമാവുമോ എന്ന അന്വേഷണവുമായി അദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ ഓഫീസിനെ സമീപിച്ചിരുന്നു. ഈ സഹായമാണ് ഇക്കുറി ഈ പോസ്റ്റ് വായിക്കുന്ന നല്ല സമരിയാക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നത്. കൊടുവള്ളിയിലുള്ള ഈ ചെറുപ്പക്കാരന്റെ ഇത് വരെയുള്ള ചികിത്സയും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും ആ പ്രദേശത്തെ പാലിയേറ്റീവ് പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പിന്തുണ കാരണം മാത്രമാണ് സാദ്ധ്യമായത്. ശസ്ത്രക്രിയക്ക് ശേഷമുള്ള ഒരു വർഷം സാധാരണയായി വിശ്രമത്തിന്റെയും ചെലവേറിയ മരുന്നുകളുടെയും ഇടക്കിടെയുള്ള പരിശോധനയുടെയും കാലമാണ്. ഒരു കൊല്ലം കഴിയുമ്പോഴേക്കും ഇദ്ദേഹത്തിന് സ്വന്തം തൊഴിൽ വീണ്ടും തുടങ്ങാൻ പറ്റും എന്നാണ് പ്രതീക്ഷ. പ്ലസ് ഒന്നിലും നാലാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് മക്കളുള്ള ഇദ്ദേഹത്തിനും കുടുംബത്തിനും മറ്റു വരുമാന മാര്ഗങ്ങളൊന്നും ഇല്ല. മാസം 24000 രൂപ വെച്ച് ഒരു പത്ത് മാസക്കാലം. മൊത്തത്തിൽ ഒരു 240,000 രൂപ അവർക്കു സംഘടിപ്പിച്ചു കൊടുക്കുക്കാൻ നമുക്ക് പറ്റിയാൽ അത് അവർക്കു വലിയ ഉപകാരമാവും. ഇതിൽ മാസം 5000 രൂപ വെച്ചുള്ള ഒരു സഹായം കുവൈറ്റിലുള്ള മലയാളികളുടെ ഒരു സംഘം വാഗ്ദാനം ചെയ്തിട്ടുണ്ട്. അപ്പോൾ ബാക്കി? അത് നമ്മളെക്കൊണ്ട് ശ്രമിച്ചാൽ പറ്റില്ലേ? നിങ്ങളുടെ സഹായ വാഗ്ദാനങ്ങൾ ........ ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുമല്ലോ